എറണാകുളം: എല്ദോസ് കുന്നപ്പിള്ളി എംഎല്എക്കെതിരെ ഗുരുതര ആരോപണവുമായി പീഡനപരാതി നല്കിയ യുവതിയുടെ അമ്മ. മകള്ക്കെതിരെ എംഎല്എ വധഭീഷണി ഉയര്ത്തുന്നുവെന്നും വീട്ടിലേക്ക് ആളുകളെ വിട്ട് ഭീഷണിപ്പെടുത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ഇവര് പരാതി നല്കിയിരിക്കുന്നത്.
മകള് ഉള്പ്പടെ തനിക്കും കുടുംബത്തിനും സംരക്ഷണം വേണമെന്നും, പ്രതികള്ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നുമാണ് പരാതിക്കാരിയുടെ അമ്മയുടെ ആവശ്യം. സംഭവത്തില് ബിനാനിപുരം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, എംഎല്എയുടെ ആള്ക്കാര് പരാതിക്കാരിയെ ഭീഷണിപ്പെടുത്തുന്നതായും കേസ് പിന്വലിക്കാന് സമ്മര്ദ്ദം ചെലുത്തുന്നതായും നേരത്തെയും ആരോപണം ഉയര്ന്നിരുന്നു. സംഭവത്തില് പോലീസ് പ്രാഥമിക അന്വേഷണം നടത്തി വരികയാണ്.

