വാട്‌സ്ആപ്പിലെ ഗ്രൂപ്പ് കോളില്‍ പുതിയ മാറ്റം

ഒരേസമയം വീഡിയോ കോളില്‍ 32 അക്കൗണ്ടുകളെ കണക്ട് ചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ള ഫീച്ചറുമായി വാട്‌സ്ആപ്പ്. ഇത് സംബന്ധിച്ച വിവരങ്ങള്‍ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ വാട്‌സ്ആപ്പ് പുറത്തുവിട്ടിരുന്നു.

ടെലഗ്രാം ആപ്ലിക്കേഷന് സമാനമായ ഫീച്ചറാണ് അടുത്തതായി വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. 2 ജിബി വരെയുള്ള ഫയലുകള്‍ കൈമാറാനുള്ള സംവിധാനം ഉടന്‍ അവതരിപ്പിക്കും. നിലവില്‍, 16 എംബി വരെയാണ് കൈമാറാന്‍ സാധിക്കുക. കൂടാതെ, ഗ്രൂപ്പുകളിലെ അംഗങ്ങളുടെ പരിധി 1,024 ആയും ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നുണ്ട്. ഇതിന് പുറമേ, സബ് ഗ്രൂപ്പുകള്‍, അനൗണ്‍സ്‌മെന്റ് ചാനലുകള്‍ എന്നിവ പ്രയോജനപ്പെടുത്തി ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും പദ്ധതിയിടുന്നുണ്ട്.