ലാവ്‌ലിന്‍ കേസിലെ കാലതാമസം; അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതി ബെന്നി ബഹനാന്‍ എം.പി

തിരുവനന്തപുരം: സുപ്രീംകോടതി രജിസ്റ്ററിക്കെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബെന്നി ബഹനാന്‍ എം.പി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതി. ലാവ്‌ലിന്‍ കേസ് ഇനി ഒരിക്കല്‍പോലും മാറ്റിവെക്കാന്‍ ആവശ്യപ്പെടില്ല എന്ന് പരാതിക്കാരനും എതിര്‍കക്ഷികളും 2021 ഏപ്രില്‍ മാസം തീരുമാനിച്ചതിനു ശേഷവും കേസ് ബെഞ്ചില്‍ വരാതെ ഒന്നര വര്‍ഷക്കാലം കാലതാമസം വരുത്തിയ സംഭവത്തിലാണ് കത്തെഴുതിയിരിക്കുന്നത്.

അതേസമയം, മറ്റൊരു കേസ് വാദം കേള്‍ക്കാന്‍ തയ്യാറായിട്ടും ബഞ്ചില്‍ വരാതെ ഒരു വര്‍ഷക്കാലം താമസിപ്പിച്ച രജിസ്ട്രിയുടെ തീരുമാനം വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രജിസ്ട്രിക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. ഇതിനാലാണ് ലാവലിന്‍ കേസില്‍ വരുത്തിയ കാലതാമസം അന്വേഷിക്കണമെന്നാ വശ്യപ്പെട്ട് ബെന്നി ബഹനാന്‍ കത്തെഴുതിയിരിക്കുന്നത്.