എൽഡി ക്ലാർക്ക് ഡെപ്യുട്ടേഷൻ നിയമനം; ശമ്പളം 60,700 രൂപ വരെ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ എൽ ഡി ക്ലാർക്കിന്റെ (ശമ്പള സ്‌കെയിൽ 26,500-60,700) തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സേവനം ചെയ്യാൻ താത്പര്യമുള്ള കേരള സർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ മൂന്നു വർഷത്തെ പ്രവർത്തിപരിചയമുള്ള സ്ഥിരം ജീവനക്കാരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.

അപേക്ഷകർ ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർ ആയിരിക്കണം. അപേക്ഷ, ബയോഡേറ്റ, കേരള സർവീസ് റൂൾചട്ടം-1, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, വകുപ്പ് മേധാവിയുടെ എൻ.ഒ.സി എന്നിവ സഹിതം വകുപ്പ് മേധാവികൾ മുഖേന നവംബർ 19 നോ അതിനു മുൻപോ കിട്ടത്തക്ക വിധം ഡയറക്ടർ, ചൈൽഡ് ഡെവലപ്മെന്റ് സെന്റർ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം-695011 (ഫേൺ നമ്പർ: 0471-2553540) എന്ന വിലാസത്തിൽ ലഭ്യമാക്കണം.

അതേസമയം, സംസ്ഥാന സ്പോർട്സ് കൗൺസിലിന് കീഴിൽ തിരുവനന്തപുരം പിരപ്പൻകോട് അക്വാട്ടിക് കോംപ്ലക്സിലെ ജിമ്മിൽ ട്രെയിനറെ നിയമിക്കുന്നു. താൽക്കാലിക ഒഴിവിൽ നവംബർ 9ന് ഉച്ചയ്ക്ക് 2ന് സംസ്ഥാന സ്‌പോർട്‌സ് കൌൺസിൽ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബിരുദവും ജിം ട്രെയിനറായി അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് പങ്കെടുക്കാം. മുൻ കായികതാരങ്ങൾക്ക് മുൻഗണന. അപേക്ഷകർക്ക് 2022 ജനുവരിയിൽ 40 വയസ് കവിയരുത്.