തിരുവനന്തപുരം: എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ചുമതല ഡോക്ടർ സീസ തോമസിന് നൽകി രാജ്ഭവൻ. കെടിയു വിസി ചുമതലയ്ക്കായി അർഹത വഹിക്കുന്നവരുടെ സർക്കാർ നിർദേശിച്ച ലിസ്റ്റ് തള്ളിക്കൊണ്ടാണ് രാജ്ഭവന്റെ നടപടി. നിലവിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടർ ആണ് ഡോക്ടർ സീസ തോമസ്.
ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് വിസി ചുമതല നൽകുക എന്ന സർക്കാർ ശുപാർശ തള്ളിയാണ് കേരള ഗവർണർ തന്റെ ചാൻസലർ അധികാരം വിനിയോഗിച്ച് നിയമന ഉത്തരവ് പുറത്തിറക്കിയത്. മുൻ കെടിയു വിസിയായിരുന്ന രാജശ്രീയെ അയോഗ്യത മൂലം സുപ്രീം കോടതി പുറത്താക്കിയതിന് പിന്നാലെയാണ് ഡോക്ടർ സീസ തോമസിന് പുതിയ നിയമനം ലഭിച്ചത്.

