സർവകലാശാലകളെ നാഥനില്ലാ കളരിയാക്കി മാറ്റാനാണ് ചാൻസിലർ ശ്രമിക്കുന്നത്; ആർ ബിന്ദു

തിരുവനന്തപുരം: സർവകലാശാലകളെ നാഥനില്ലാ കളരിയാക്കി മാറ്റാനാണ് ചാൻസിലർ ശ്രമിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു. ആർഎസ്എസ് കേന്ദ്രത്തിൽ പോയശേഷമാണ് ഗവർണർ അജണ്ട നിശ്ചയിക്കുന്നതെന്നും മന്ത്രി വിമർശിച്ചു.

ഗവർണർ ബിജെപിയുടെ തീരുമാനങ്ങൾ ഒളിച്ചുകടത്തുകയാണ്. കേന്ദ്രം ഭരിക്കുന്നവരുടെ പ്രത്യയശാസ്ത്ര ഇടപെടലുകളാണ് നടക്കുന്നത്. സർവകലാശാലകളെ നാഥനില്ലാ കളരികളാക്കി മാറ്റിക്കൊണ്ട് കേരളത്തിൽ നാം നടത്താൻ ആഗ്രഹിക്കുന്ന സമഗ്ര പരിഷ്‌കരണത്തിന്റെ മുന്നേറ്റങ്ങളെ ക്ഷീണിപ്പിക്കുന്നതിനും തിരിച്ചടികൾ നൽകുന്നതിനും വേണ്ടിയാണ് ഗവർണറുടെ ശ്രമം. ഇതിനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് അണിയറയിൽ നടക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.