സെക്യൂരിറ്റി ഗാർഡുമാരുടെ ഒഴിവുകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനം; അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിനു കീഴിൽ തിരുവനന്തപുരം ജില്ലയിലുള്ള സ്ഥാപനങ്ങളിൽ നിലവിലുള്ള സെക്യൂരിറ്റി ഗാർഡുമാരുടെ ഒഴിവുകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് എക്സ് സർവീസുകാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ പ്രായം 50 വയസു കവിയരുത്. അപേക്ഷകർ നവംബർ 9 നു രാവിലെ 11 ന് സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പ്രായവും യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം.

അതേസമയം, തൃശ്ശൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ കെയർ ടേക്കർ (മെയിൽ) തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. പ്ലസ് ടു/ തത്തുല്യം, ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരമുള്ള ജൂവനൈൽ ജസ്റ്റിസ് ആക്ടിനു കീഴിലുള്ള ഏതെങ്കിലും ചൈൽഡ് കെയർ സ്ഥാപനത്തിൽ/ അനാഥാലയത്തിൽ കെയർഗീവർ/ കെയർടേക്കർ തസ്തികയിലുള്ള ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം എന്നിവയാണു യോഗ്യതകൾ. വനിതകളും ഭിന്നശേഷിക്കാരും അർഹരല്ല. പ്രായ പരിധി 18നും 41നും മദ്ധ്യേ (as on 01.01.2022). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ നവംബർ 19നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം.