പാലക്കാട്: പിണറായി സര്ക്കാരിനെ രൂക്ഷമായി വിമര്ശിച്ച് ബിജെപി മുന് സംസ്ഥാന വക്താവ് സന്ദീപ് വാര്യര്.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്:
‘അരിയുടെയും പച്ചക്കറിയുടെയും മറ്റ് ഭക്ഷ്യോല്പ്പന്നങ്ങളുടെയും വിലവര്ദ്ധനവ് സാധാരണക്കാരന്റെ നിത്യ ജീവിതത്തിന് വിഘാതമാവുമ്ബോള് കേരളത്തിന്റെ ഭക്ഷ്യ മന്ത്രി ജി ആര് അനില് പറയുന്നത് ഭയപ്പെടേണ്ട എന്നാണ്. ആന്ധ്രയില് ജയ വിതച്ചിട്ടുണ്ട്. നാല് മാസം കഴിയുമ്ബോള് കൊയ്യും. അപ്പോള് വില കുറയും. അപ്പോള് അത് വരെയോ? മുണ്ടൊന്ന് മുറുക്കിയുടുക്കണം.
കാര്ഷിക രംഗത്ത് സ്വാതന്ത്ര്യാനന്തരം നാണം കെട്ട രീതിയില് പിറകോട്ടടിച്ച മറ്റൊരു സംസ്ഥാനമില്ല. അരിക്ക് വേണ്ടി ആന്ധ്രക്കാരന്റെ മുന്നില് കൈ നീട്ടുമ്ബോള് കേരളത്തിന്റെ നെല്ലറകളായ കുട്ടനാടും പാലക്കാടും തകര്ന്ന് തരിപ്പണമായിരിക്കുന്നു. നെല്ല് കൊയ്യാനും പറ്റുന്നില്ല, കൊയ്തെടുത്ത നെല്ല് കേരളം സംഭരിക്കുന്നുമില്ല. വായ്ത്താരിക്കൊട്ട് കുറവുമില്ല .ലോകത്ത് ഭക്ഷ്യോല്പ്പന്നങ്ങളുടെ ഷോര്ട്ടേജ് സാധാരണയായി യുദ്ധ മേഖലയിലും ആഫ്രിക്കന് രാജ്യങ്ങളിലും സാമ്ബത്തിക മേഖല തകര്ന്ന രാഷ്ട്രങ്ങളിലും ഒക്കെയാണ് ഒക്കെയാണ് കണ്ട് വരാറുള്ളത് . കേരളമിപ്പോള് നേരിടുന്നത് സമാന സാഹചര്യമാണ് .നാല് ദിവസത്തിനപ്പുറമുള്ള കാര്യങ്ങളല്ല, നാല്പ്പത് വര്ഷത്തിനപ്പുറമുള്ള സാഹചര്യങ്ങള് മുന് കൂട്ടി കണ്ട് ആസൂത്രണം നടത്തുന്നവനാണ് യഥാര്ത്ഥ ഭരണാധികാരി. കേരളത്തെ കഴിഞ്ഞ ആറേഴ് പതിറ്റാണ്ട് കാലമായി ഗ്രസിച്ചിരിക്കുന്ന ശാപം പോളിസി പാരാലിസിസ് ആണ്. നയ വൈകല്യം. തീരുമാനങ്ങള് എടുക്കാനുള്ള ഭരണാധികാരികളുടെ ശേഷിക്കുറവ്.
ആവറേജ് മലയാളി ചോറ് കഴിക്കാന് പണമില്ലാതെ നില്ക്കുമ്ബോള് ഈദി അമീന് പ്രൊ മാക്സ് ഒന്നരക്കോടി മുടക്കി യൂറോപ്യന് ഫാമിലി ട്രിപ്പ് നടത്തുന്നു, ലക്ഷങ്ങള് മുടക്കി സ്വിമ്മിങ്ങ് പൂള് നവീകരിക്കുന്നു ക്ലിഫ് ഹൗസില് നാല്പത് ലക്ഷത്തിന്റെ കാലി തൊഴുത്ത് നിര്മ്മിക്കുന്നു. സ്വര്ണക്കടത്ത് കേസ് അട്ടിമറിക്കാന് കപില് സിബലിന് പതിനഞ്ച് ലക്ഷം… നമിച്ചിരിക്കുന്നു.’

