ടി-20 ലോകകപ്പ്: ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡുമായി കോഹ്ലി

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി വിരാട് കോഹ്ലി. ശ്രീലങ്കയുടെ മഹേല ജയവര്‍ധനയെയാണ് കോഹ്ലി മറികടന്നത്. 2014ല്‍ 1016 റണ്‍സ് കുറിച്ചാണ് ജയവര്‍ധന റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയത്. ഇതാണ് കോഹ്ലി ഇപ്പോള്‍ മറികടന്നിരിക്കുന്നത്. ബംഗ്ലാദേശിനെതിരേ 44 പന്തില്‍ നിന്ന് ഒരു സിക്സും 8 ബൗണ്ടറിയുമടക്കം 64 റണ്‍സെടുത്ത കോഹ്ലിയുടെ റണ്‍നേട്ടം 25 മത്സരങ്ങളില്‍ നിന്ന് 1065 ആയി.

130 എന്ന സ്‌ട്രൈക്ക് റേറ്റോടെയാണ് കോഹ്ലിയുടെ റെക്കോര്‍ഡ് പ്രകടനം. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഏഴാം ഓവറില്‍ താസ്‌കിന്‍ അഹമ്മദിനെതിരായി സിംഗിള്‍ നേടിയാണ് കോഹ്ലി റെക്കോര്‍ഡ് പ്രകടനം നടത്തിയത്. 2012ലെ ആദ്യ ലോകകപ്പില്‍ 185 റണ്‍സാണ് കോഹ്ലി നേടിയത്. 2016ലും കോഹ്ലി മികച്ച പ്രകടനം നടത്തി .