ടി20 ലോകകപ്പ്: ന്യൂസിലന്‍ഡിനെതിരെ ഇംഗ്ലണ്ടിന് വമ്പന്‍ ജയം

ബ്രിസ്ബേന്‍: ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ ഇംഗ്ലണ്ടിന് 20 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് നേടി. ജോസ് ബട്ലര്‍ (73), അലക്സ് ഹെയ്ല്‍സ് (52) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഇംഗ്ലണ്ട് മികച്ച സ്‌കോര്‍ നേടിയത്.

മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുക്കാനേ കഴിഞ്ഞൊള്ളൂ. 62 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്സാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോര്‍. ജയത്തോടെ ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ ടീമുകള്‍ക്ക് അഞ്ച് പോയിന്റ് വീതമായി. റണ്‍റേറ്റില്‍ കിവീസാണ് ഒന്നാമത്.

ഇംഗ്ലണ്ട് രണ്ടാമതും ഓസ്ട്രേലിയ മൂന്നാമതുമാണ്. മൂവര്‍ക്കും അവസാന മത്സരം നിര്‍ണായകമാണ്. അയര്‍ലന്‍ഡാണ് അവസാന മത്സരത്തില്‍ ന്യൂസിലന്‍ഡിന്റെ എതിരാളി. ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാനേയും ഇംഗ്ലണ്ട് ശ്രീലങ്കയേയും നേരിടും.