തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്ഷന് പ്രായം സര്ക്കാര് 60 ആക്കി. പൊതുമേഖലാ സ്ഥാപനങ്ങളില് നിലവില് വ്യത്യസ്തമായ പെന്ഷന് പ്രായമാണുള്ളത്. ഇതോടെ 122 പൊതുമേഖലാ സ്ഥാപനങ്ങള്ക്കും ആറു ധനകാര്യ കോര്പറേഷനുകള്ക്കും ഇതിന്റെ ഗുണം ലഭിക്കും. എന്നാല്, കെഎസ്ആര്ടിസി, കെഎസ്ഇബി, വാട്ടര് അതോറിറ്റി എന്നിവിടങ്ങളിലെ പ്രായപരിധി പഠനത്തിനു ശേഷം തീരുമാനിക്കും.
അതേസമയം, പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്പള, വേതന പരിഷ്ക്കരണത്തിനായി സ്ഥാപനത്തിന്റെ മികവ് അടിസ്ഥാനമാക്കും. സ്ഥാപനങ്ങളെ എ, ബി, സി, ഡി എന്നിങ്ങനെ തരം തിരിക്കുകയും വളര്ച്ചയുള്ള സ്ഥാപനങ്ങളെ ഉയര്ന്ന ഗ്രേഡില് ഉള്പ്പെടുത്തുകയും ചെയ്യും. മന്ത്രിസഭായോഗം ഇക്കാര്യത്തില് നേരത്തെ തീരുമാനമെടുത്തിരുന്നു.
പൊതുമേഖലാ സ്ഥാപനങ്ങള് ക്ലാസിഫിക്കേഷന് ലഭിക്കാനായി പബ്ലിക്ക് എന്റര്പ്രൈസസ് ബോര്ഡിന് അപേക്ഷ നല്കണം. അപേക്ഷ നല്കാത്തവയെ ഡി വിഭാഗത്തില് ഉള്പ്പെടുത്തും. നിശ്ചിത സമയപരിധിക്കുള്ളില് ധനകാര്യ സ്റ്റേറ്റ്മെന്റ് നല്കാത്ത സ്ഥാപനങ്ങളെയും തരംതാഴ്ത്തും.

