ലഖ്നൗ: ഇ.ഡി രജിസ്റ്റര് ചെയ്ത കേസില് മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി ലഖ്നൗ കോടതി. യുഎപിഎ കേസില് സുപ്രീംകോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്, ഇഡി കേസില് കൂടി ജാമ്യം ലഭിച്ചാലേ കാപ്പന് ജയില് മോചിതനാവാന് സാധിക്കൂ.
2020 ഒക്ടോബര് അഞ്ചിനാണ് സിദ്ദിഖ് കാപ്പന് അറസ്റ്റിലാവുന്നത്. ദളിത് ബാലിക കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഹഥ്റാസിലേക്ക് പോകുന്ന വഴിയാണ് സിദ്ദിഖ് കാപ്പനെയും കാമ്പസ് ഫ്രണ്ട് നേതാക്കളെയും യുഎപിഎ ചുമത്തി ജയിലിലടക്കുന്നത്.
രണ്ടുവര്ഷമായി ഉത്തര്പ്രദേശിലെ ജയിലില് കഴിഞ്ഞ കാപ്പന് ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നേരത്തെ ഉപാധികളോടെ ജാമ്യം നല്കിയെങ്കിലും ഇഡി രജിസ്റ്റര് ചെയ്ത കേസ് കാരണം പുറത്തിറങ്ങാനായില്ല.

