ന്യൂഡൽഹി: കാഡ്ബറി ഉത്പന്നങ്ങൾക്കെതിരെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രതിഷേധം കനക്കുന്നു. ഹൈന്ദവ വിശ്വാസത്തെ ഹനിക്കുന്ന നിലയിലാണ് കാഡ്ബറി പ്രവർത്തിക്കുന്നതെന്നാരോപിച്ചാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധം ഉയരുന്നത്. കാഡ്ബറി തങ്ങളുടെ ഉത്പന്നങ്ങളിൽ ഉപയോഗിക്കുന്ന ജലാറ്റിൻ ഉത്പാദിപ്പിക്കുന്നത് ബീഫിൽ നിന്നാണെന്ന് ആരോപണമുയർത്തിയാണ് പ്രതിഷേധം. ഹൈന്ദവ വിശ്വാസത്തെ മുറിവേൽപ്പിക്കുന്നതാണ് കാഡ്ബറിയുടെ രീതിയെന്ന വിമർശനവും ഉയരുന്നുണ്ട്.
ഇതിനെ സാധൂകരിക്കുന്നതിനായി കാഡ്ബറിയുടേത് എന്ന പേരിൽ ഒരു വെബ് പേജും പ്രതിഷേധക്കാർ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ വെബ് പേജിന്റെ ഈ സ്ക്രീൻഷോട്ട്, കാഡ്ബറിയുടെ ഓസ്ട്രേലിയയിലെ ഒരു പഴയ വെബ് പേജിന്റേതാണെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
അതേസമയം, ഇന്ത്യയിൽ വിൽക്കപ്പെടുന്ന എല്ലാ ഉല്പന്നങ്ങളും 100% വെജിറ്റേറിയൻ ആണെന്ന് ഇവയുടെ കവറിന് പുറത്തെ പച്ച മുദ്ര അടിസ്ഥാനമാക്കി കമ്പനി നേരത്തെ തന്നെ വിശദമാക്കിയിരുന്നു.

