കോഴിക്കോട്: സംസ്ഥാനത്ത് അരിവില കുതിച്ചുയര്ന്ന സാഹചര്യത്തില് ആന്ധ്രയില് നിന്ന് ജയ അരി ഇറക്കുമതി ചെയ്യാനൊരുങ്ങി സംസ്ഥാന സര്ക്കാര്. ആന്ധ്രപ്രദേശ് പൊതുവിതരണ വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥ സംഘവും ഇന്ന് തിരുവനന്തപുരത്തെത്തുകയും നാളെ ഭക്ഷ്യമന്ത്രി മന്ത്രി ജി.ആര് അനിലുമായി ചര്ച്ച നടത്തുകയും ചെയ്യും.
അതേസമയം, ജയ അരിക്കൊപ്പം വറ്റല് മുളക് അടക്കം വില വര്ദ്ധിച്ച മറ്റിനങ്ങളും സിവില് സപ്ളൈസ് കോര്പറേഷന് നേരിട്ട് സംഭരിക്കാനും തീരുമാനമുണ്ട്.
എന്നാല്, സംസ്ഥാനത്ത് അരിവില ആറ് മാസം കൂടി ഉയര്ന്ന് നില്ക്കുമെന്നാണ് മില്ലുടമകള് പറയുന്നത്. ആന്ധ്രയില് മാര്ച്ചോടെ വിളവെടുപ്പ് തുടങ്ങി ജയ അരി എത്തിത്തുടങ്ങിയാല് മാത്രമേ വില കുറയൂ. ഇതിനിടയില് അരിവില കുറയ്ക്കണമെങ്കില് സര്ക്കാര് ഇടപെട്ട് പഞ്ചാബില് നിന്ന് നെല്ല് ഇറക്കുമതി ചെയ്യണമെന്നും മില്ലുടമകള് അഭിപ്രായപ്പെടുന്നു.

