തിരുവനന്തപുരം: സ്വീഡനിലെ സ്റ്റോക്ക്ഹോമില് മൃഗശാലയില് നിന്ന് ഉഗ്രവിഷമുള്ള ഒരു രാജവെമ്ബാല പുറത്തുചാടിയിട്ടുണ്ടെന്നും അതിനെ കണ്ടെത്തി കൂട്ടിലാക്കുകയാണ് ദൗത്യമെന്നും ചൂണ്ടിക്കാട്ടി ഇന്നലെ വാവ സുരേഷിന് സന്ദേശം ലഭിച്ചു. സര്ക്കാരിന്റെ പ്രതിനിധി വാവ സുരേഷിനെ വിളിക്കുമെന്നും യാത്രയ്ക്കു കരുതിയിരിക്കണമെന്നും സന്ദേശത്തില് പറയുന്നു. അമേരിക്കയിലെ വൈറ്റ് ഹൗസില് നിന്നാണ് സന്ദേശമെത്തിയത്.
വാവയുടെ പാമ്ബ് പിടിത്ത വീഡിയോകള് നേരത്തെ കണ്ടിട്ടുള്ള സ്പെയിനിലെ ഉന്നത ഉദ്യോഗസ്ഥന് വൈറ്റ് ഹൗസിലെ മലയാളി ഉദ്യോഗസ്ഥനുമായി ഫോണില് വിവരം തിരക്കുകയും തുടര്ന്ന് കേരള കൗമുദിയുടെ ഡെപ്യൂട്ടി എഡിറ്ററെ വിളിച്ച് അന്വേഷിക്കുകയുമായിരുന്നു എന്നാണ് റിപ്പോര്ട്ട്.
സ്വീഡിനിലെ 22 ശതമാനം ജനങ്ങളും തലസ്ഥാന നഗരമായ സ്റ്റോക്ക് ഹോമിലാണ് താമസിക്കുന്നത്. രാജവെമ്പാല മൃഗശാലയില് നിന്ന് പുറത്തു പോയതിനാല് ഇവിടത്തെ ജനങ്ങള് ഏറെ പരിഭ്രാന്തരാണ്. ഒരു വിദഗ്ദ്ധനെ എത്തിച്ച് പാമ്ബിനെ കണ്ടെത്താന് മൃഗശാല അധികൃതര് തീരുമാനിക്കുകയായിരുന്നു. ഇതു സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥര് ഇന്റര്നെറ്റില് തപ്പിയപ്പോഴാണ് വാവ സുരേഷിനെ കുറിച്ചുള്ള വിവരങ്ങള് ലഭിക്കുന്നത്.

