മലപ്പുറം: ഫിഷറീസ് വകുപ്പിന് കീഴിൽ ഇന്റഗ്രേറ്റഡ് ഫിഷറീസ് റിസോഴ്സ് മാനേജ്മെന്റ് ഇൻ ഇൻലാന്റ് അക്വാറ്റിക് എക്കോ സിസ്റ്റം പ്രൊജക്ട് 2022-22 പദ്ധതിയുടെ ഭാഗമായി പ്രൊജക്ട് കോർഡിനേറ്ററെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. സംസ്ഥാന അഗ്രിക്കൾച്ചറൽ യൂനിവേഴ്സറ്റി/ഫിഷറീസ് യൂനിവേഴ്സിറ്റിയിൽ നിന്ന് ബിഎഫ്എസ്എസി, അക്വകൾച്ചറിൽ ബിരുദാനന്തര ബിരുദം, ഏതെങ്കിലും ഫിഷറീസ് വിഷയത്തിലോ/ സുവോളജിയിലോ ബിരുദാനന്തര ബിരുദം ഗവൺമെന്റ് വകുപ്പ്/ സ്ഥാപനത്തിൽ അക്വാകൾച്ചറൽ സെക്ടറിൽ മൂന്ന് വർഷം പ്രവൃത്തി പരിചയവുമാണ് യോഗ്യത.
താത്പര്യമുള്ളവർ നവംബർ എട്ടിന് രാവിലെ 10.30 ന് ഉണ്യാൽ നിറമരുതൂർ ഫിഷറീസ് എക്സ്റ്റൻഷൻ കം ട്രെയിനിങ് സെന്റർ ഓഫീസിൽ നടത്തുന്ന അഭിമുഖത്തിന് വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം പങ്കെടുക്കണം. ഫോൺ : 0494 2666428.

