‘പൊന്നിയിന്‍ സെല്‍വന്‍’ ഒടിടിയില്‍

മണിരത്നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം പൊന്നിയിന്‍ സെല്‍വന്‍ നവംബര്‍ നാലു മുതല്‍ ആമസോണ്‍ പ്രൈമില്‍. ആമസോണ്‍ വരിക്കാര്‍ക്കു 199 രൂപ വാടകയ്ക്കു ചിത്രം കാണാന്‍ അവസരം ഉണ്ട്. മദ്രാസ് ടാക്കീസ് നിര്‍മ്മിച്ച ചിത്രം സെപ്തംബര്‍ 30 നാണ് റിലീസ് ചെയ്തത്. 500 കോടിയാണ് ചിത്രത്തിന്റെ മൊത്തം കളക്ഷന്‍. ഏറ്റവും വേഗത്തില്‍ 100 കോടി നേടിയ ആദ്യ തമിഴ് ചിത്രം എന്ന റേക്കോര്‍ഡും പൊന്നിയിന്‍ സെല്‍വന്‍ സ്വന്തമാക്കിയിരുന്നു.

ഐശ്വര്യറായി ബച്ചന്‍, ചിയാന്‍ വിക്രം, കാര്‍ത്തി, ജയം രവി, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, നാസര്‍, സത്യരാജ്, പാര്‍ത്ഥിപന്‍, ശരത് കുമാര്‍, ലാല്‍, റഹ്മാന്‍, പ്രഭു, അദിതി റാവു ഹൈദരി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രം രണ്ടു ഭാഷകളിലായാണ് റിലീസ് ചെയ്തത്.