സംസ്ഥാനത്ത് നാളെയോടെ തുലാവര്‍ഷമെത്തും; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: നാളെയോടെ കേരളത്തില്‍ തുലാവര്‍ഷമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കേ ഇന്ത്യന്‍ തീരത്ത് ഇന്ന് തുലാവര്‍ഷമെത്തുമെന്നും മുന്നറിയിപ്പുണ്ട്. വടക്കന്‍ തമിഴ്നാട്ടിലാണ് ആദ്യം മഴ ലഭിക്കുക.

അതേസമയം, സംസ്ഥാനത്തിന്റെ കിഴക്കന്‍ മേഖലകളില്‍ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് എന്നീ അഞ്ച് ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

തിങ്കളാഴ്ച തെക്കന്‍ തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ ശക്തമായ മഴ ലഭിക്കാനും കാരണം ആയേക്കാം. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.