സത്യപ്രതിജ്ഞാ ലംഘനം നടത്തി; ധനമന്ത്രിയെ പുറത്താക്കണമെന്ന് കെ. സുരേന്ദ്രന്‍

കോട്ടയം: സംസ്ഥാനത്തെ ധനമന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ രംഗത്ത്. ഗവര്‍ണര്‍-സര്‍ക്കാര്‍ പോരിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘സത്യപ്രതിജ്ഞാ ലംഘനമാണ് ധനമന്ത്രി നടത്തിയത്. ധനമന്ത്രിയെ കൊണ്ട് മുഖ്യമന്ത്രി രാജിവെപ്പിക്കണം. മുഖ്യമന്ത്രി എരിതീയില്‍ എണ്ണയൊഴിക്കുകയാണ്. സംസ്ഥാനത്ത് ഭരണ പ്രതിസന്ധി ഉണ്ടാക്കരുത്. സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറയുന്ന പോലെ ഗവര്‍ണര്‍ നിശ്ചയിച്ച മന്ത്രിമാര്‍ക്ക് എന്തെങ്കിലും പറയാന്‍ കഴിയില്ല. മണ്ടന്‍ തിരുമാനങ്ങളാണ് മന്ത്രിമാര്‍ എടുക്കുന്നത്. ഗവര്‍ണറുടെ മനസിന്റെ പ്രീതി നഷ്ടപ്പെട്ടു എന്നതല്ല രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും ഇങ്ങനെയാണോ സംരക്ഷിക്കേണ്ടത്? ചാന്‍സ്‌ലറുടെ അധികാരത്തെ ഹൈക്കോടതി ഒരു ഘട്ടത്തിലും ചോദ്യം ചെയ്തിട്ടില്ല. സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വാ പോയ കോടാലിയാണ്’- സുരേന്ദ്രന്‍ പറഞ്ഞു.