കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോര്ട്ട് തള്ളണമെന്നാവശ്യപ്പെട്ട് ദിലീപും കൂട്ട് പ്രതി ശരത്തും നല്കിയ ഹര്ജി തള്ളി കോടതി. ദിലീപിനും ശരത്തിനും എതിരായ കുറ്റങ്ങള് നിലനില്ക്കുമെന്ന് സെഷന്സ് ജഡ്ജ് ഹണി എം.വര്ഗീസ് അറിയിച്ചു. കുറ്റപത്രം വായിച്ച് കേള്പ്പിക്കാന് ദിലീപും ശരത്തും ഈമാസം 31 ന് ഹാജരാകണമെന്നും കോടതി നിര്ദ്ദേശിച്ചു.
അതേസമയം, സംവിധായകന് ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില് പുതുതായി ഒന്നും കണ്ടെത്തിയിട്ടില്ലാത്തതിനാല് തുടരന്വേഷണ റിപ്പോര്ട്ട് തള്ളി വിചാരണ എത്രയും വേഗം പൂര്ത്തിയാക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. ആദ്യ കുറ്റപത്രത്തില് ദിലീപിനെതിരെ ബലാത്സംഗം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരുന്നത്. എ്നനാല്, തുടരന്വേഷണത്തിന് ശേഷം ഹൈക്കോടതി ഹാജരാക്കാന് നിര്ദ്ദേശിച്ച ഫോണിലെ വിവരങ്ങള് നീക്കിയെന്ന പുതിയ കുറ്റം കൂടി ദിലീപിനെതിരെ ചുമത്തി.
നടിയുടെ അപകീര്ത്തികരമായ ദൃശ്യങ്ങള് ഐപാഡില് ആക്കി ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിച്ചത് ശരത് ആണെന്നും ഈ ദൃശ്യം കാണാന് തന്നെ ക്ഷണിച്ചിരുന്നതായും ബാലചന്ദ്രകുമാര് മൊഴി നല്കിയിരുന്നു. അകിനാല് തുടരന്വേഷണത്തിന് ശേഷം ശരത്തിനെ മാത്രമാണ് അറസ്റ്റ് ചെയ്തിരുന്നത്.

