കൊല്ലം: പുറത്താക്കല് നടപടി ചോദ്യം ചെയ്ത് കോണ്ഗ്രസ് പ്രവര്ത്തകന് നല്കിയ ഹര്ജിയില് കോണ്ഗ്രസ് മുന് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് സമന്സ് അയച്ച് കൊല്ലം മുന്സിഫ് കോടതി. എന്നാല്, സോണിയ ഗാന്ധിക്കു വേണ്ടി ഇന്ന് അഭിഭാഷകന് ആവും കോടതിയില് ഹാജരാവുക.
അതേസമയം, പുറത്താക്കല് നടപടി നിയമ വിരുദ്ധമാണെന്നാണ് പരാതിക്കാരന്റെ വാദം. ബ്ലോക്ക് കമ്മിറ്റി അംഗമായ തന്നെ ജില്ലാ കമ്മിറ്റിക്ക് പുറത്താക്കാന് കഴിയില്ല. അധ്യക്ഷ തെരഞ്ഞെടുപ്പില് അടക്കം വോട്ട് രേഖപ്പെടുത്താനുള്ള അവകാശം പുനസ്ഥാപിക്കണമെന്നും ഹര്ജിയില് ആവശ്യപ്പെടുന്നു. കെപിസിസിയും കേസില് കക്ഷിയാണ്.

