പാലക്കാട്: പോപ്പുലര് ഫ്രണ്ട് മുന് സംസ്ഥാന സെക്രട്ടറി സി.എ റൗഫിനെ ഇന്നലെ അര്ധരാത്രി 12 മണിയോടെ എന്ഐഎ അറസ്റ്റ് ചെയ്തു. പട്ടാമ്പി കരുങ്കരപ്പുള്ളിയിലുള്ള റൗഫിന്റെ വീട് എന്ഐഎ സംഘം വളയുകയായിരുന്നു.
അതേസമയം, പോപ്പുലര് ഫ്രണ്ടിനെ നിരോധിക്കുന്നതിന് മുന്പ് തന്നെ കേരള പോലീസും എന്ഐഎ സംഘവും ഇയാള്ക്കായി തിരച്ചില് നടത്തുന്നുണ്ടായിരുന്നു. പോപ്പുലര് ഫ്രണ്ട് ഹര്ത്താല് പ്രഖ്യാപിച്ചതിന് പിന്നാലെ ഇയാള് ഒളിവില് പോയിരുന്നു.
എന്നാല്, വീട്ടിലുള്പ്പടെ റെയ്ഡ് നടത്തിയെങ്കിലും കാര്യമുണ്ടായിരുന്നില്ല. റൗഫ് പോകാന് സാധ്യതയുള്ള സ്ഥലങ്ങളും ബന്ധപ്പെടാന് സാധ്യതയുള്ളവരും എന്ഐഎ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ ഇയാള് വീട്ടിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്ന്ന് 12 മണിയോടെ സംഘം വീട്ടിലെത്തുകയും പന്ത്രണ്ടരയോടെ വീട് വളഞ്ഞ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

