കുമാരി, ജയ ജയ ജയ ജയ ഹെ, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്നിവയാണ് ഒക്ടോബര് 28ന് നാളെ തിയേറ്ററുകള് കാത്തിരിക്കുന്ന ചിത്രങ്ങള്.
ജയ ജയ ജയ ജയ ഹേ
ബേസില് ജോസഫ് ദര്ശന രാജേന്ദ്രന് എന്നിവര് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ജയ ജയ ജയ ജയ ഹേ. ഒരു വിവാഹവും തുടര്ന്ന് അവരുടെ ജീവിതത്തില് ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയിലര് നല്കുന്ന സൂചന. വിപിന് ദാസ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്വ്വഹിച്ചത്.
കുമാരി
ഐശ്വര്യ ലക്ഷ്മി, സുരഭി ലക്ഷ്മി, സ്വാസിക, തന്വി റാം എന്നിവര് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കുമാരി തിയേറ്ററുകളിലേക്ക്. ഐതിഹ്യമാലയില് നിന്നും ഉരുത്തിരിഞ്ഞെടുത്ത കഥയെയും കുറച്ചു കഥാപാത്രങ്ങളെയും മുന്നിര്ത്തി സൃഷ്ടിച്ചെടുത്ത കഥയാണ് കുമാരിയുടേത്. നിര്മല് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം സുപ്രിയാ മേനോന് നേതൃത്വം നല്കുന്ന പൃഥ്വിരാജ് പ്രൊഡക്ഷന്സ് ആണ് കേരളത്തില് അവതരിപ്പിക്കുന്നത്.
ഓട്ടോറിക്ഷക്കാരന്റെ ഭാര്യ
സുരാജ് വെഞ്ഞാറമൂടും ആന് അഗസ്റ്റിനും പ്രധാന വേഷങ്ങളില് എത്തുന്ന ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’യും തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഒരിടവേളക്ക് ശേഷം ആന് അഗസ്റ്റിന് വീണ്ടും പ്രധാന വേഷം അവതരിപ്പിക്കുന്ന ചിത്രമാണിത്. എഴുത്തുകാരന് എം. മുകുന്ദന് ആദ്യമായി തിരക്കഥ ഒരുക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഹരികുമാര് സംവിധാനം ചെയ്യുന്ന ചിത്രത്തില് കൈലാഷ്, ജനാര്ദ്ദനന്, സ്വാസിക വിജയ്, ദേവി അജിത്, നീനാ കുറുപ്പ്, മനോഹരി ജോയി, ബേബി അലൈന ഫിദല് തുടങ്ങിയവരും അഭിനയിക്കുന്നു.

