പെര്ത്ത്: ടി20 ലോകകപ്പില് ജയം തുടരാന് ഇന്ത്യ ഇന്നിറങ്ങും. ദക്ഷിണാഫ്രിക്കയാണ് എതിരാളികള്. പെര്ത്തില് ഇന്ത്യന് സമയം വൈകുന്നേരം 4:30 മുതലാണ് മത്സരം.
നിലവില് രണ്ട് കളിയില് നാല് പോയിന്റുള്ള ഇന്ത്യ ഗ്രൂപ്പില് ഒന്നാം സ്ഥാനത്താണ്. ആദ്യ രണ്ട് മത്സരങ്ങളില് പാകിസ്ഥാന്, നെതര്ലന്ഡ്സ് ടീമുകളെ പരാജയപ്പെടുത്തിയാണ് ഇന്ത്യ മൂന്നാമത്തെ പോരാട്ടത്തിനിറങ്ങുന്നത്. ദക്ഷിണാഫ്രിക്കയെ തകര്ത്താല് രോഹിതിനും സംഘത്തിനും സെമി ഫൈനല് ടിക്കറ്റ് ഉറപ്പാക്കാം.
ഗ്രൂപ്പില് മൂന്ന് പോയിന്റുമായി രണ്ടാം സ്ഥാനക്കാരാണ് ദക്ഷിണാഫ്രിക്ക. സിംബാബ്വെയ്ക്കെതിരേയുള്ള പ്രോട്ടീസിന്റെ ആദ്യ മത്സരം മഴയെ തുടര്ന്ന് ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരത്തില് ബംഗ്ലാദേശിനെതിരെ തകര്പ്പന് വിജയം സ്വന്തമാക്കിയാണ് ദക്ഷിണാഫ്രിക്ക ടൂര്ണമെന്റിലേക്ക് മടങ്ങിയെത്തിയത്.

