പ്രതിരോധശേഷി വർദ്ധിപ്പിക്കണോ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം

ശരീരത്തെ രോഗങ്ങളിൽ നിന്നും അകറ്റി നിർത്താൻ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് രോഗപ്രതിരോധ ശേഷി. ദുർബലമായ പ്രതിരോധശേഷിയുള്ള ഒരു വ്യക്തിക്ക് ചുറ്റുമുള്ള മറ്റ് ആളുകളുമായി താരതമ്യപ്പെടുത്തുമ്പോൾ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. വിവിധ രോഗങ്ങളിൽ നിന്നും രക്ഷ നേടാൻ ശരീരത്തിന് പ്രതിരോധശേഷി വളരെ അത്യാവശ്യമാണ്.

ആരോഗ്യഗുണമുള്ള ഭക്ഷണം കഴിക്കുന്നതിലൂടെയും ആരോഗ്യപരമായ ജീവിത ശൈലി നിലനിർത്തുന്നതിലൂടെയും പ്രതിരോധ ശേഷി വർദ്ധിപ്പിക്കാം. രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഉറക്കക്കുറവ് രോഗപ്രതിരോധ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. അതിനാൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കൃത്യ സമയത്ത് ഉറങ്ങണം. ഉറക്കക്കുറവുള്ളവരിൽ ഇടവിട്ട് അസുഖം വരാനുള്ള സാധ്യതയും കൂടുതലായി കണ്ടുവരാറുണ്ട്.

രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താൻ പോഷകങ്ങൾക്ക് വളരെ വലിയ പങ്കുണ്ട്. ഇലക്കറികൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ധാരാളം കഴിക്കണം. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും, കൃത്യമായ ഭക്ഷണശീലങ്ങളും വ്യായാമവും രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്തും.