കൊച്ചി: കേരളത്തിലേക്ക് മയക്കുമരുന്ന് കടത്താന് ലഹരിമാഫിയ ഉപയോഗിക്കുന്നത് വെര്ച്വല് സിമ്മെന്ന് റിപ്പോര്ട്ടുകള്. കൊച്ചിയില് കൊറിയറില് എം.ഡി.എം.എ കടത്തിയതിന് അടുത്തിടെ അറസ്റ്റിലായ മുഖ്യപ്രതി അമേരിക്കന് വെര്ച്വല് സിമ്മാണ് ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തിയിരുന്നു. അമേരിക്ക, കാനഡ, യു.കെ, ഇസ്രയേല്, കരീബിയ എന്നിവിടങ്ങളിലെ വെര്ച്വല് സിമ്മുകളാണ് ഏറെയും ഉപയോഗിക്കുന്നത്. കാരണമെന്തെന്നാല്, ഇവ വാങ്ങാന് വ്യക്തി വിവരങ്ങള് നല്കേണ്ടതില്ല. ഒരു സിമ്മിന് 10-12 ഡോളറാണ് (814 രൂപ) വില.
അതേസമയം, ഡാര്ക്ക് വെബ്ബിലടക്കം വെര്ച്വല് സിം സുലഭമാണ്. വില്ക്കുന്ന കമ്ബനികളുടെ ആപ്പുകള് മൊബൈലില് ഇന്സ്റ്റാള് ചെയ്യണം. ക്രിപ്റ്റോയോ ഡോളറോ നല്കി നമ്ബര് വാങ്ങുന്നതോടെ സാധാരണ സിം പോലെ ഉപയോഗിക്കാം. ഈ നമ്ബറില് വാട്സ്ആപ്പും ഉപയോഗിക്കാനാവും. ഫോണ് വിളിക്കാമെങ്കിലും നിരക്ക് കൂടുതലാണ്.
എന്നാല്, ഇന്ത്യയിലെ ടെലിഫോണ് സേവനദാതാക്കളും വെര്ച്വല് സിം നല്കുന്നുണ്ട്. വിദേശ സിമ്മുകളുടെ വില്പന നിരോധിച്ചിട്ടുമില്ല. ഇടയ്ക്കിടെ ഫോണുകളും സിമ്മുകളും മാറിക്കൊണ്ടിരിക്കുന്നവര്ക്ക് വെര്ച്വല് സിം സൗകര്യപ്രദമാണ്. മറ്റു സ്ഥലങ്ങളിലേക്ക് പോകുമ്ബോള് പുതിയ സിം എടുക്കേണ്ടതില്ലെന്നതും പ്രത്യേകതയാണ്.

