കോഴിക്കോട്: കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ ഒന്നാം വാര്ഡിലുള്ള ആറു വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. പഞ്ചായത്തിലെ 1, 18 വാര്ഡുകളിലാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്.
അതേസമയം, പ്രദേശത്തെ കിണറുകള് ക്ലോറിനേറ്റ് ചെയ്യുമെന്നും കിണറുകളിലെ വെള്ളം പരിശോധനയ്ക്ക് അയക്കുമെന്നും പഞ്ചായത്ത് അധികൃതര് അറിയിച്ചു. പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബോധവത്ക്കരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. പഞ്ചായത്തിലെ മത്സ്യ മാംസ കടകളിലും ഹോട്ടലുകള്, കൂള്ബാറുകള് എന്നിവിടങ്ങളിലും പരിശോധന നടത്തും.
കഴിഞ്ഞദിവസം പതിനെട്ടാം വാര്ഡില് താമസിക്കുന്ന പത്ത് വയസ്സുകാരനാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. പനിയും വയറിളക്കവും മൂലം സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല് കോളജിലും ചികിത്സ തേടുകയായിരുന്നു. ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര് അറിയിച്ചു.

