തിരുവനന്തപുരം: ധനമന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രിക്ക് കത്തയച്ച വിഷയത്തില് പ്രതികരിച്ച് കാനം രാജേന്ദ്രന്.
കത്തയക്കാന് പോസ്റ്റ് ഓഫീസുള്ളപ്പോള് ആര്ക്കും കത്ത് അയക്കാം. ഗവര്ണര്ക്ക് സ്വന്തം അധികാരം എന്തെന്ന് അറിയില്ല. ഗവര്ണര്ക്ക് ഒരു മന്ത്രിയെ നിയമിക്കാനോ പിരിച്ചുവിടാനോ അധികാരമില്ല. സഭയുടെ നേതാവെന്ന നിലയില് മുഖ്യമന്ത്രിയാണ് ആരാണ് മന്ത്രിയായിരിക്കണമെന്ന് ഗവര്ണറോട് ശുപാര്ശ ചെയ്യുന്നത്. ഇങ്ങനെ പറഞ്ഞാല് ആരെങ്കിലും ഉടനെ പിരിച്ചു വിടാന് പോകുന്നോ? ധൈര്യമുണ്ടെങ്കില് പുറത്താക്കട്ടെ. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ചായക്കോപ്പയിലെ കൊടുങ്കാറ്റാണ്. ഗവര്ണര് ജനാധിപത്യത്തെ മാത്രമല്ല, ഭരണഘടനയെ തന്നെ വെല്ലുവിളിച്ചു കൊണ്ടിരിക്കുകയാണ്’- കാനം ചൂണ്ടിക്കാട്ടി.

