പ്രതികരിക്കാനില്ല; കത്തിനുള്ള മറുപടി മുഖ്യമന്ത്രി നല്‍കും: കെ. എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തിന് താനല്ല മറുപടി പറയേണ്ടതെന്നും കത്തിന് മുഖ്യമന്ത്രി മറുപടി നല്‍കുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രതികരിച്ചു.

‘ഞാന്‍ കത്ത് കണ്ടിട്ടില്ല. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലാണ് കത്തിടപാട് നടന്നത്. ഗവര്‍ണറുടെ കത്തിന്റെ മെറിറ്റിലേയ്ക്ക് കടന്ന് പ്രതികരിക്കുന്നില്ല. ഞാന്‍ എല്ലാം പരസ്യമായി പറഞ്ഞ കാര്യങ്ങളാണ്’- അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ധനമന്ത്രിയുടെ ഗവര്‍ണര്‍ക്കെതിരായ പ്രസംഗമാണ് നടപടിക്ക് കാരണം. മന്ത്രിയില്‍ ഉള്ള പ്രീതി നഷ്ടമായെന്നും പുറത്താക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്. അതേസമയം, പ്രീതി പിന്‍വലിക്കേണ്ട സാഹചര്യമില്ലെന്നും തുടര്‍നടപടി എടുക്കേണ്ടതില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ മറുപടി.