കൊല്ലം: അടുത്ത വര്ഷത്തെ ജി 20 ഉച്ചകോടിയുടെ ഔദ്യോഗിക സംഘമായ സിവില് സൊസൈറ്റി സെക്ടറിന്റെ ചെയര് ആയി മാതാ അമൃതാനന്ദമയിയെ നിയമിച്ച് കേന്ദ്ര സര്ക്കാര്. 2023 സെപ്റ്റംബര് 9 മുതല് 10 വരെയാണ് ഉച്ചകോടി.
ഡിസംബര് 1 മുതല് 2023 നവംബര് 30 വരെയുള്ള ഒരു വര്ഷമാണ് ഇന്ത്യ ജി 20 യുടെ നേതൃത്വം വഹിക്കുക. 200 ല് അധികം സര്ക്കാര്തല ഉന്നതയോഗങ്ങള്ക്കും ഇന്ത്യ ആതിഥേയത്വം വഹിക്കും. ശ്രീ എം, സുധ മൂര്ത്തി എന്നിരെയും രാംഭൗ മല്ഗി പ്രബോധിനി, കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രം എന്നിവയെയും തിരഞ്ഞെടുത്തിട്ടുണ്ട്.
.അതേസമയം, സാധാരണക്കാരുടെ ശബ്ദത്തിന് ഇത്രയും ഉയര്ന്ന പ്രാതിനിധ്യം നല്കിയതിന് സര്ക്കാരിനോടുള്ള നന്ദി പ്രകടിപ്പിക്കുന്നതായി അമൃതാനന്ദമയി പറഞ്ഞു.

