സർക്കാരും ഗവർണറും തമ്മിൽ വ്യാജ ഏറ്റുമുട്ടൽ; ആരോപണവുമായി വി ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള ഏറ്റുമുട്ടലിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാരും ഗവർണറും തമ്മിൽ വ്യാജ ഏറ്റുമുട്ടലാണെന്ന് അദ്ദേഹം ആരോപിച്ചു. ഗവർണർക്ക് മന്ത്രിമാരെ പിൻവലിക്കാൻ അധികാരമില്ലെന്നും അദ്ദേഹം അറിയിച്ചു. സർക്കാരും ഗവർണറും സർവകലാശാല വിഷയത്തിലടക്കം ഒരു നിലപാട് സ്വീകരിച്ചിരുന്നു. ഈ നീക്കം പല വിഷയത്തിൽ നിന്നും ശ്രദ്ധതിരിക്കാനാണെന്ന് അദ്ദേഹം ആരോപിക്കുന്നു.

ലൈംഗിക ആരോപണം, പോലീസ് അതിക്രമം അടക്കമുള്ള വിഷയങ്ങൾ സർക്കാരിനെതിരെ ഉണ്ട്. ഏറ്റുമുട്ടൽ ആണെന്ന് വരുത്തി തീർക്കുന്നു. ലോകത്തിൽ എവിടെയാണ് ഇത്തരത്തിൽ ഗവർണർ മുൻപ് കത്ത് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കാർഷിക മേഖല വൻ തകർച്ചയിലാണ്. നെല്ലും തേങ്ങയും സംഭരിക്കുന്നില്ല. കർഷകർ കണ്ണുനീരിലാണ്. വലിയ പ്രതിസന്ധിയാണ്. ഉന്നത വിദ്യാഭ്യാസ രംഗം തകർന്ന് തരിപ്പണമായെന്നും ഇതെല്ലാം മറച്ചുവെക്കാനാണ് നീക്കമെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.