‘ബോധമുള്ളവര്‍ അധ്വാനിച്ച് ചെയ്തത് അടിച്ചുമാറ്റി എന്ന് പച്ച സംസ്‌കൃതത്തില്‍ പറയാം’; തൈക്കുടം ബ്രിഡ്ജിന് പിന്തുണയുമായി ബിജിബാല്‍

‘കാന്താര’ എന്ന ചിത്രത്തില്‍ തങ്ങളുടെ ഗാനം കോപ്പിയടിച്ചെന്ന മ്യൂസിക് ബാന്‍ഡ് തൈക്കുടം ബ്രിഡ്ജിന്റെ അവകാശവാദത്തിന് പിന്തുണയുമായി സംഗീത സംവിധായകന്‍ ബിജിബാല്‍ രംഗത്ത്.

‘സ്വന്തമായി ചെയ്യാനറിയില്ല, അതുകൊണ്ട് ബോധമുള്ളവര്‍ അധ്വാനിച്ച് ചെയ്തത് അടിച്ചുമാറ്റി എന്ന് പച്ച സംസ്‌കൃതത്തില്‍ പറഞ്ഞാല്‍ മതിയല്ലോ’- ബിജിബാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. #thaikudambridge #kantaramovie എന്നീ ഹാഷ്ടാഗുകളും ഒപ്പം ചേര്‍ത്തിട്ടുണ്ട്. തൈക്കുടം ബ്രിഡ്ജിന്റെ ‘നവരസം’ എന്ന ഗാനം കോപ്പിയടിച്ചാണ് കാന്താര സിനിമയിലെ ‘വരാഹ രൂപം’ ചെയ്തത് എന്നാണ് ആരോപണം. കാന്താര ടീമിനെതിരെ നിയമ നടപടിയെടുക്കുമെന്ന് തൈക്കുടം ബ്രിഡ്ജ് വ്യക്തമാക്കിയിട്ടുണ്ട്.

കാന്താരയിലെ ഗാനം പുറത്തിറങ്ങിയത് മുതല്‍ തന്നെ കോപ്പിയടി ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, കോപ്പി അടിച്ചിട്ടില്ലെന്നും ഒരേ രാഗമായതിനാല്‍ തോന്നുന്നതാണെന്നുമായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ബി. അജനീഷിന്റെ പ്രതികരണം