മനാമ: ഖത്തര് ലോകകപ്പിന് ഇനി കുറച്ചു ദിവസങ്ങള് മാത്രം അവശേഷിക്കെ ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പായിരിക്കും ഖത്തറിലേത് എന്ന് ഫിഫ. ലോകകപ്പിന് വേദിയാവുന്ന ഏറ്റവും ചെറിയ രാജ്യമായ ഖത്തര് ഒരുക്കങ്ങളെല്ലാം അത്യാധുനിക രീതിയില് പൂര്ത്തിയാക്കിക്കഴിഞ്ഞു.
നവംബര് ഇരുപതിന് അല് ബയത് സ്റ്റേഡിയത്തിലാണ് കിക്കോഫ്. ഉദ്ഘാടന ചടങ്ങില് ആരൊക്കെ പങ്കെടുക്കുമെന്ന് ഫിഫ ഒദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും കൊളംബിയന് ഗായിക ഷക്കീറ, ഇംഗ്ലീഷ് ഗായിക ഡുവ ലിപ, കൊറിയന് ബാന്ഡ് ബിടിഎസ് എന്നിവര് ഉദ്ഘാടന ചടങ്ങ് കൊഴുപ്പിക്കുമെന്നാണ് റിപ്പോര്ട്ടുകള്.
ഏഷ്യ വേദിയാവുന്ന രണ്ടാമത്തെ ലോകകപ്പാണ് ഖത്തറിലേത്. ഇക്വഡോര് ഖത്തര് മത്സരത്തോടെയാണ് ലോകകപ്പിന് തുടക്കമാവുക. ഡിസംബര് പതിനെട്ടിനാണ് കിരീടപ്പോരാട്ടം.

