തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസുകൾ സാധാരണക്കാർക്ക് ബുക്ക് ചെയ്തതിലൂടെ ഒരു വർഷത്തിനുള്ളിൽ ലഭിച്ചത് 4 കോടി രൂപ. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. റസ്റ്റ് ഹൗസ് ഓൺലൈൻ ബുക്കിംഗ് സംവിധാനത്തെ ജനങ്ങൾ ഫലപ്രദമായാണ് ഉപയോഗിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
2021 നവംബർ മാസം ഒന്നാം തീയതി മുതലാണ് കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസുകളിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിക്കുന്നത്. എല്ലാദിവസവും റസ്റ്റ് ഹൗസുകളിൽ ബുക്കിംഗ് വന്നു. അര ലക്ഷത്തിലധികം പേർ ഓൺലൈനിലൂടെ റൂം ബുക്ക് ചെയ്തു.കുറഞ്ഞ ചെലവിൽ മികച്ച താമസസൗകര്യം ജനങ്ങൾക്ക് നൽകാനായെന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
ഒരു വർഷം
4 കോടി വരുമാനം.
2021 നവംമ്പർ മാസം ഒന്നാം തീയ്യതി മുതലാണ് കേരളത്തിലെ പൊതുമരാമത്ത് വകുപ്പിൻറെ റസ്റ്റ് ഹൗസുകളിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിക്കുന്നത്.
റസ്റ്റ് ഹൗസ് ഓൺലൈൻ ബുക്കിംഗ് സംവിധാനത്തെ ജനങ്ങൾ ഫലപ്രദമായാണ് ഉപയോഗിച്ചത്. എല്ലാദിവസവും റസ്റ്റ് ഹൗസുകളിൽ ബുക്കിംഗ് വന്നു. അര ലക്ഷത്തിലധികം പേർ ഓൺലൈനിലൂടെ റൂം ബുക്ക് ചെയ്തു.കുറഞ്ഞ ചെലവിൽ മികച്ച താമസസൗകര്യം ജനങ്ങൾക്ക് നൽകാനായി.
ഇതിൻറെ ഭാഗമായി ഒരു വർഷക്കാലം കൊണ്ട് നാല്കോടിയോളം രൂപയാണ് പൊതുമരാമത്ത് വകുപ്പ് റസ്റ്റ്ഹൗസുകൾ വഴി ഉണ്ടായ വരുമാനം.

