രാജ്ഭവന് മുന്നിലെ പ്രതിഷേധം; ഗവര്‍ണര്‍ക്കെതിരെ ഒരുലക്ഷം പേരെ പങ്കെടുപ്പിക്കാന്‍ സിപിഎം

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായി നവംബര്‍ 15 ന് സംഘടിപ്പിക്കുന്ന രാജ്ഭവന് മുന്നിലെ പ്രതിഷേധ കൂട്ടായ്മയില്‍ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

അതേസമയം, ജില്ലാതലങ്ങളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നേരത്തെ പറഞ്ഞിരുന്നു.

നവംബര്‍ രണ്ട് മുതല്‍ കണ്‍വെന്‍ഷനും 15 ന് രാജ്ഭവന് മുന്നില്‍ ജനകീയ പ്രതിഷേധവുമെന്ന നിലയിലാണ് നേരത്തെ തീരുമാനിച്ചിരിക്കുന്നത്. ഗവര്‍ണര്‍ക്കെതിരായ ഇടതുമുന്നണിയുടെ പ്രത്യക്ഷ സമരം ഇന്നും നാളെയും സംസ്ഥാന വ്യാപകമായി നടത്താനാണ് തീരുമാനം.