ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണങ്ങള്ക്ക് മറുപടിയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്.ബിന്ദു.
‘ലക്ഷ്മണരേഖകള് ലംഘിച്ചാണ് ഞാന് ഈ സ്ഥാനത്തെത്തിയത്. അല്ലെങ്കില് വീട്ടില് ഒതുങ്ങിക്കൂടേണ്ടി വരുമായിരുന്നു. വിവാദങ്ങളുണ്ടാക്കാന് ഞാനില്ല. ചാന്സലര് വിഷയത്തില് കൂടിയാലോചനകള്ക്ക് ശേഷം തീരുമാനമെടുക്കും. ചാന്സലര് കോടതിയില് മുന് നിലപാടില് അയവുവരുത്തിയെന്നാണ് മനസിലാക്കുന്നത്. കൂടുതല് വിവാദങ്ങളിലേക്ക് കടക്കാനില്ല. വിവാദങ്ങളുണ്ടാക്കാന് മാധ്യമങ്ങള് ശ്രമിക്കരുത്. ഗവര്ണറുടെ വിമര്ശനങ്ങള് കാര്യമായെടുക്കുന്നില്ല. നിയമോപദേശം തേടിവരികയാണ്’- മന്ത്രി വ്യക്തമാക്കി.
അതേസമയം, ഗവര്ണര്-സര്ക്കാര് പോരില് കോണ്ഗ്രസിന് രണ്ട് നിലപാടാണ്. ഏത് കാര്യത്തിലാണ് അവര്ക്ക് രണ്ട് നിലപാട് ഇല്ലാത്തത്? ഒന്നായി ഒരു തീരുമാനമെടുക്കാന് സാധിക്കാത്തത് തന്നെയാണ് അവരുടെ പ്രശ്നമെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.

