ലഹരിമരുന്ന് വിതരണം ചെയ്യുന്നതിന് പിന്നിൽ തീവ്രവാദ സംഘടനകൾ; സമൂഹം ജാഗ്രത പുലർത്തണമെന്ന് സുരേഷ് ഗോപി

കൊച്ചി: ലഹരിമാഫിയയ്‌ക്കെതിരെ സമൂഹം ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ് നൽകി നടനും മുൻ എംപിയുമായ സുരേഷ് ഗോപി. രാജ്യത്ത് ലഹരിമരുന്ന് വിതരണം ചെയ്യുന്നതിന് പിന്നിൽ തീവ്രവാദ സംഘടനകളാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയിൽ ലഹരി വിരുദ്ധ സംഘടനയായ സൺ ഇന്ത്യ സേവ് ഔവർ നേഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

തീവ്രവാദത്തിന്റെ മുഖവും ഭാവവും മാറിയെന്നും രാജ്യത്ത് ലഹരി മരുന്ന് വിതരണം വർദ്ധിപ്പിക്കാനും വികസനത്തിന്റെ കുതിപ്പ് തടയാനുമാണ് തീവ്രവാദ സംഘടനകൾ ഇപ്പോൾ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.