ന്യൂഡല്ഹി: ദീപാവലി ആഘോഷങ്ങളില് പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അഞ്ച് മണിയോടെ ഉത്തര്പ്രദേശിലെ അയോധ്യയിലെത്തി രാമക്ഷേത്രത്തില് ദര്ശനം നടത്തും. ഭഗവാന് രാംലാല വിരാജ്മാന്റെ ദര്ശനവും പൂജയും നടത്തുകയും തുടര്ന്ന് ശ്രീരാമജന്മഭൂമി തീര്ത്ഥക്ഷേത്ര സ്ഥലം പരിശോധിക്കുകയും ചെയ്യും.
അതിനുശേഷം പ്രധാനമന്ത്രി പ്രതീകാത്മക ഭഗവാന് ശ്രീരാമന്റെ രാജ്യാഭിഷേകം നടത്തുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വൈകുന്നേരം 6:30 ഓടെ, സരയൂ നദിയിലെ ന്യൂഘട്ടിലെ ആരതിക്ക് അദ്ദേഹം സാക്ഷ്യം വഹിക്കും. ഇതാദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദീപോത്സവത്തില് പങ്കെടുക്കുന്നത്.
അതേസമയം, പ്രധാനമന്ത്രിയുടെ സന്ദര്ശനത്തിന്റെ പശ്ചാത്തലത്തില് വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് അയോദ്ധ്യയില് ഒരുക്കിയിരിക്കുന്നത്. രാംലീല ആഘോഷത്തില് പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേല്ക്കാന് മോസ്കോയില് നിന്നുള്ള 12 കലാകാരന്മാര് അടങ്ങുന്ന സംഘം രാമായണം അവതരിപ്പിക്കും.

