രാജ്യത്ത് വർഗീയത പടർത്തുന്നു; ആർഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

തലശേരി: ആർഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസ് രാജ്യത്ത് വർഗീയത പടർത്തുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിപിഎം തലശേരി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതിയ ബസ് സ്റ്റാൻഡിൽ നടന്ന സി എച്ച് കണാരൻ അൻപതാം ചരമവാർഷികദിനാചരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കെവയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ആർഎസ്എസ് ശ്രമിക്കുന്നത് ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കാനാണ്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലാത്തവർ മനഃപൂർവ്വം സ്വാതന്ത്ര്യസമരത്തെ തള്ളിപ്പറയുകയാണ്. കോൺഗ്രസ് വർഗീയതയുമായി സമരസപ്പെട്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സിഐടിയു ജില്ലാ സെക്രട്ടറി ടി പി ശ്രീധരൻ ചടങ്ങിൽ അധ്യക്ഷനായി എം വി ജയരാജൻ, എം സുരേന്ദ്രൻ, എം സി രമേശൻ, മുഹമ്മദ് അഫ്സൽ, നഗരസഭാ ചെയർപേഴ്സൺ ജമുനാറാണി, വാഴയിൽ ശശി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.