ന്യൂഡല്ഹി: എസ്എന്സി ലാവ്ലിന് കേസുമായി ബന്ധപ്പെട്ട ഹര്ജികള് 6 ആഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് അറിയിച്ചു. 2018 ജനുവരിയില് നോട്ടിസ് അയച്ച ശേഷം ഇത് 32ാം തവണയാണ് കേസിലെ വിചാരണ മാറ്റുന്നത്.
അതേസമയം, പിണറായി വിജയന്, ഊര്ജ സെക്രട്ടറിയായിരുന്ന കെ. മോഹനചന്ദ്രന്, ജോയിന്റ് സെക്രട്ടറിയായിരുന്ന എ. ഫ്രാന്സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രീം കോടതിയില് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന് വിചാരണ നേരിടണമെന്നാണ് സിബിഐയുടെ ആവശ്യം. സോളിസിറ്റര് ജനറല് തുഷാര് മേത്ത ഉള്പ്പെടെ നാല് മുതിര്ന്ന അഭിഭാഷകരാണ് സിബിഐക്ക് വേണ്ടി ഹാജരാകുന്നത്.
എന്നാല്, വിധി റദ്ദാക്കണമെങ്കില് വ്യക്തമായ കാരണങ്ങള് അറിയിക്കണമെന്ന് സിബിഐയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ലാവ്ലിന് കരാര് മൂലം കെഎസ്ഇബിക്ക് കനത്ത സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ടെന്നും, കണ്സള്ട്ടന്സി കരാര് സപ്ലൈ കരാറായി മാറ്റിയതു ലാവ്ലിന് കമ്പനിക്കാണ് ഗുണമുണ്ടാക്കിയതെന്നും സിബിഐ വ്യക്തമാക്കി.

