കേരളത്തില് പൊലീസ് അതിക്രമം കൂടുന്നത് ഗൗരവമുള്ള കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പറഞ്ഞു.
‘സ്ഥലമാറ്റം പോര, ക്രമസമാധാനം നടപ്പിലാക്കേണ്ട പോലീസുകാര് തന്നെ അത് നശിപ്പിക്കുന്ന അവസ്ഥയാണ്. പൊലീസ് അക്രമം നടത്തുന്നത് സിപിഐഎം ഒത്താശയോടെയാണ്’- അദ്ദേഹം വ്യക്തമാക്കി.
അതേസമയം, എല്ദോസ് കുന്നപ്പിള്ളില് എംഎല്എയെ കോണ്ഗ്രസ് സംരക്ഷിച്ചിട്ടില്ലെന്നും സതീശന് ചൂണ്ടിക്കാട്ടി. ഒരു തരത്തിലും കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് കോണ്ഗ്രസ് സ്വീകരിച്ചിട്ടില്ലെന്നും എംഎല്എയുടെ വിശദീകരണം പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

