സ്ത്രീകളിൽ ഏറ്റവും അധികം കണ്ടുവരുന്ന ക്യാൻസർ രോഗമാണ് ബ്രസ്റ്റ് ക്യാൻസർ അഥവാ സ്തനാർബുദം. സ്തനാർബുദത്തിന്റെ ലക്ഷണങ്ങളെക്കുറിച്ചും രോഗം കണ്ടുപിടിക്കേണ്ട വിധങ്ങളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചുമെല്ലാം സ്ത്രീകൾക്ക് ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യത്തോടെ ലോകാരോഗ്യ സംഘടന ഒക്ടോബർ മാസം സ്തനാർബുദമാസമായി ആചരിക്കുന്നു.
40 വയസ്സ് കഴിഞ്ഞാൽ എല്ലാ മാസവും ഒരു Self B (Self Breast Examination) സ്വയം സ്തന പരിശോധന നടത്തേണ്ടതാണ്. വർഷത്തിൽ ഒരിക്കൽ മാമ്മോഗ്രാം പരിശോധന നടത്തേണ്ടത് അനിവാര്യമാണ്. സ്തനാകൃതിയിൽ വ്യത്യാസം, സ്തനത്തിൽ ഏതെങ്കിലും ഭാഗത്ത് വേദന, മുലപ്പാൽ അല്ലാതെ, മുലയിൽ നിന്നുള്ള സ്രവങ്ങൾ, സ്തനങ്ങളിലോ കക്ഷത്തിലോ ഉള്ള മുഴകൾ സ്തനാർബുദം ആയേക്കാം. ഉടൻ ഡോക്ടറെ സന്ദർശിക്കുക
സ്തനാർബുദ സാധ്യതകൾ കുറയ്ക്കുന്നതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
1.പുകവലി ഉപേക്ഷിക്കാം
2. വ്യായാമങ്ങളിൽ ഏർപ്പെടാം
3. മുലയൂട്ടാൻ വൈമുഖ്യം കാണിക്കാതിരിക്കാം
4.മദ്യാപാനം ഉപേക്ഷിക്കാം
4.റേഡിയേഷൻ എക്സ്പോഷർ ഒഴിവാക്കാം
5. നേരത്തെ കണ്ടെത്തുന്നതിലൂടെ സ്തനാർബുദത്തെ അതിജീവിക്കാം

