‘പൊന്നിയിന്‍ സെല്‍വന്‍’ 500 കോടിയിലേക്ക്

മണിരത്‌നത്തിന്റെ സംവിധാനത്തിലൊരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വന്‍-1 റിലീസ് ചെയ്ത് 16 ദിവസം പിന്നിടുമ്‌ബോള്‍ ആഗോള തലത്തില്‍ 500 കോടിയിലേക്ക് കടക്കുന്നു.

പതിനൊന്നു ദിവസം എത്തിയപ്പോള്‍ ചോളന്‍മാര്‍ 400 കോടി വാരിക്കൂട്ടിയിരുന്നു. കേരളത്തില്‍നിന്ന് ഇതുവരെ 23 കോടി കളക്ഷന്‍ നേടിയതായാണ് റിപ്പോര്‍ട്ട്. സെപ്തംബര്‍ 30 നാണ് ലോക വ്യാപകമായി റീലീസ് ചെയ്തത്.

വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യ റായ്, തൃഷ, ഐശ്വര്യ ലക്ഷ്മി, റഹ്മാന്‍, ശരത് കുമാര്‍, ജയറാം, ബാബു ആന്റണി, ലാല്‍, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിത ധൂലിപാല, ജയചിത്ര എന്നിവരാണ് താരങ്ങള്‍.