മിലിട്ടറി കോളേജ് ഓഫ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങില്‍ ഒഴിവുകൾ

ന്യൂഡൽഹി: കേഡറ്റ്സ് ട്രെയിനിംഗ് വിങ് ഓഫ് മിലിട്ടറി കോളേജ് ഓഫ് ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ഒഴിവുകൾ. അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഒരുവർഷത്തേക്കുള്ള കരാർ നിയമനത്തിൽ വിവിധ വിഷയങ്ങളിലായി 18 ഒഴിവുകളുണ്ട്. ഇലക്ട്രോണിക്‌സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ്-5, കംപ്യൂട്ടർ എൻജിനീയറിങ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി-8, എൻജിനീയറിങ് മാത്തമാറ്റിക്‌സ്-2, അപ്ലൈഡ് ഫിസിക്‌സ്-2, ഇംഗ്ലീഷ് ലാംഗ്വേജ്/ഹ്യുമാനിറ്റീസ്-1 എന്നിങ്ങനെയാണ് ഒഴിവുകൾ.

ഒന്നാംക്ലാസ് ബിരുദം ബി.ഇ./ബി.ടെക്., എം.ടെക്./തത്തുല്യം. പിഎച്ച്.ഡി. ഉള്ളവർക്കാണ് പരിഗണന ലഭിക്കുന്നത്. (2) ഒന്നാംക്ലാസ് ബിരുദം എം.എസ്സി./തത്തുല്യം. എം.ഫിൽ/പിഎച്ച്.ഡി. ഉള്ളവർക്കും ഒന്നാംക്ലാസ് ബിരുദം എം.എ. ഇംഗ്ലീഷ് ലിറ്ററേച്ചർ/തത്തുല്യം. എം.ഫിൽ/പിഎച്ച്.ഡി. ഉള്ളവർക്കും മുൻഗണന ലഭിക്കും. യോഗ്യതയിൽ എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്ക് ഇളവ് ലഭിക്കും. രണ്ടുവർഷത്തെ അധ്യാപനപരിചയമുള്ളവർക്കും മുൻഗണനയുണ്ട്. അപേക്ഷാഫോം ഇ-മെയിലിൽ ആവശ്യപ്പെട്ട് വാങ്ങണം. ഇ-മെയിലിലോ തപാൽ വഴിയോ ആണ് അപേക്ഷ അയക്കേണ്ടത്. നവംബർ 6 ആണ് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി.