കുസാറ്റിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം; ശമ്പളം 42,000 രൂപ

കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാലാ (കുസാറ്റ്) അപ്ലൈഡ് ഇക്കണോമിക്‌സ് വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പിഎച്ച്ഡി ബിരുദമുള്ളവർക്ക് 42,000 രൂപയും മറ്റുള്ളവർക്ക് 40,000 രൂപയുമാണ് പ്രതിമാസ ശമ്പളം.

കൂടുതൽ വിവരങ്ങൾക്ക് recruit.cusat.ac.in എന്ന വെബ്‌സൈറ്റിൽ ബന്ധപ്പെടാം. ഫോൺ: 0484-2576030, 2862561.

നവംബർ 14 ആണ് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. അപേക്ഷയുടെ ഹാർഡ്‌കോപ്പി, യോഗ്യത, ജനനത്തീയതി, സംവരണം തുടങ്ങിയ രേഖകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പും ബയോഡേറ്റ, ഫീസടച്ച രേഖ എന്നിവ സഹിതം ‘രജിസ്ട്രാർ, കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാല, കൊച്ചി-682 022’ എന്ന വിലാസത്തിൽ നവംബർ 21-നകം ലഭിക്കണം.