ശ്രീലങ്കയെ എട്ട് വിക്കറ്റിന് തകര്ത്ത ഇന്ത്യക്ക് ഏഴാമത്തെ വനിതാ ഏഷ്യാ കപ്പ് കിരീടം. സില്ഹെറ്റ് ഇന്റര്നാഷണല് ക്രികറ്റ് സ്റ്റേഡിയത്തില് നടന്ന ഫൈനലില് 66 റണ്സ് വിജയലക്ഷ്യം പിന്തുടര്ന്ന ഇന്ഡ്യ 8.3 ഓവറില് രണ്ട് വികറ്റ് നഷ്ടത്തില് 71 റണ്സെടുത്തു. ഓപണര് സ്മൃതി മന്ദാന 25 പന്തില് 51 റണ്സുമായി പുറത്താകാതെ അര്ധസെഞ്ചുറി നേടി.
ആദ്യം, ശ്രീലങ്കയെ ഇന്ഡ്യന് ബൗളര്മാര് തകര്ത്തു. 20 ഓവറില് ഒമ്ബത് വിക്കറ്റിന് 65 റണ്സ് മാത്രമേ എടുക്കാനായുള്ളൂ, ഇനോക രണവീര 22 പന്തില് 18 റണ്സ് നേടി പുറത്താകാതെ നിന്നു. അതേസമയം, രേണുക സിംഗ് ഇന്ഡ്യക്കായി മൂന്ന് വികറ്റ് വീഴ്ത്തി ചൂടന് ഫോമിലായിരുന്നു. സ്നേഹ് റാണയും രാജേശ്വരി ഗയക്വാദും യഥാക്രമം രണ്ട് വികറ്റ് നേടി. ദീപ്തി ശര്മ പ്ലെയര് ഓഫ് ദ ടൂര്ണമെന്റായി തെരഞ്ഞെടുക്കപ്പെട്ടു.

