2030 ഓടെ ഇന്ത്യയിലെ ഇന്ധന ഖനനം വര്ദ്ധിക്കുമെന്നും ആവശ്യമുള്ളതിന്റെ 25 ശതമാനവും ഇന്ത്യന് തീരങ്ങളില് നിന്നും ലഭിക്കുമെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹര്ദീപ് സിംഗ് പുരി. രാജസ്ഥാനില് നടക്കുന്ന ഭൗമശാസ്ത്ര സമ്മേളനമായ ജിയോ ഇന്ത്യ 2022 പരിപാടിയില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നിലവില് ഇന്ത്യ ഒരു ദിവസം 50 ലക്ഷം ബാരല് എണ്ണയാണ് ഒരുദിവസം ഉപയോഗിക്കുന്നത്. ഇത് മൂന്ന് ശതമാനംകൂടി വര്ദ്ധിക്കാനാണ് പോകുന്നത്. ഈ വര്ദ്ധന ലോകശരാശരിയേക്കാള് കൂടുതലാണ്. എന്നാല്, ഇനി അധിക ആവശ്യത്തിന് വിദേശരാജ്യങ്ങളെ സമീപിക്കുന്നത് കുറയ്ക്കാനും തദ്ദേശീയമായ ഖനനം ചെയ്യുന്ന ക്രൂഡ് ഓയില് വഴി 25 ശതമാനം ആവശ്യം പൂര്ത്തികരിക്കാനാകുമെന്നാണ് പ്രതീക്ഷ’- കേന്ദ്രമന്ത്രി വ്യക്തമാക്കി.
‘ഇന്ധന ഉപയോഗത്തിലെ കാര്യക്ഷമത വര്ദ്ധിപ്പിക്കാനും കാര്ബണ് സാന്നിദ്ധ്യം കുറയ്ക്കാനുള്ള പരിശ്രമവും വിജയം കാണുകയാണ്. എഥനോള് ചേര്ത്ത ഇന്ധന ഉപയോഗം ഇന്ത്യയില് കഴിഞ്ഞ 9 വര്ഷത്തില് 10 ശതമാനമാണ് വര്ദ്ധിച്ചത്. ഇത് വഴി പുറന്തള്ളുന്ന കാര്ബണിന്റെ അളവ് 2.7 ദശലക്ഷം ടണ് കുറഞ്ഞെന്നും പെട്രോളിയം ഗവേഷണ രംഗത്തെ ശാസ്ത്രജ്ഞര് അറിയിച്ചു’- അദ്ദേഹം കൂട്ടിച്ചേര്ത്തു.

