അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ നിയമനം

മലപ്പുറം: ജില്ലയിലെ വിവിധ കോടതികളിലെ അഡീഷണൽ ഗവൺമെന്റ പ്ലീഡർ & അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഒഴിവുകളിലേക്ക് നിയമനം നടത്താൻ യോഗ്യരായ അഭിഭാഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അഭിഭാഷകവൃത്തിയിൽ ഏഴ് വർഷം പൂർത്തിയാക്കിയവരും 60 വയസിനു താഴെ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ള അഭിഭാഷകരെയാണ് നിയമിക്കുന്നത്. താത്പര്യമുള്ള അഭിഭാഷകർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, അഭിഭാഷക വൃത്തിയിൽ നിശ്ചിത വർഷം പൂർത്തിയാക്കി എന്ന് തെളിയിക്കുന്നതിന് ബന്ധപ്പെട്ട ബാർ അസോസിയേഷൻ പ്രസിഡന്റ്/ സെക്രട്ടറിയുടെ അസൽ സാക്ഷ്യപത്രം എന്നിവ സഹിതം വിശദമായ അപേക്ഷ ഒക്ടോബർ 25ന് വൈകീട്ട് നാലിനകം ജില്ലാ കലക്ടറുടെ കാര്യാലയത്തിൽ സമർപ്പിക്കണം.

അതേസമയം, ജില്ലാ എംപ്ലോയബിലിറ്റി സെന്റർ മലപ്പുറം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ ഒക്ടോബർ 23 ന് ‘ഉന്നതി 2022’ ജോബ്ഫെയർ സംഘടിപ്പിക്കുന്നു. പി ഉബൈദുള്ള എംഎൽഎ ജോബ്ഫെയർ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാൻ താത്പര്യമുള്ളവർ ബയോഡാറ്റയും ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയുടെ പകർപ്പും സഹിതം അന്നേ ദിവസം മലപ്പുറം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിലെത്തി സൗജന്യമായി കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററിൽ ഫീസടച്ചു രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ഫോൺ : 04832 734 737.