മുംബൈ: ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന് ടീമില് ജസ്പ്രീത് ബുംറയുടെ പകരക്കാരനായി പേസര് മുഹമ്മദ് ഷമി ഇടംനേടി. കഴിഞ്ഞ ദിവസം റിസര്വ് താരങ്ങളായി ഷമിയും മുഹമ്മദ് സിറാജും ശാര്ദൂല് താക്കൂറും ആസ്ട്രേലിയയ്ക്ക് തിരിച്ചിരുന്നു.സിറാജും ശാര്ദൂലും റിസര്വ് ലിസ്റ്റില് തുടരും.
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ട്വന്റി 20 പരമ്ബരയ്ക്ക് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് ബുംറയ്ക്ക് പരിക്കേറ്റത്.ആ പരമ്ബരയില് ബുംറയ്ക്ക് പകരം ഷമിയെ കളിപ്പിക്കാനിരുന്നെങ്കിലും കൊവിഡ് പിടിയില് നിന്ന് മുക്തനാവാത്തതിനാല് സാധിച്ചില്ല. കഴിഞ്ഞ വര്ഷം യു.എ.ഇയില് നടന്ന ലോകകപ്പിനു ശേഷം ഷമി ട്വന്റി 20 ഫോര്മാറ്റില് കളിച്ചിട്ടില്ല. എന്നാല്, ആസ്ട്രേലിയന് സാഹചര്യങ്ങളിലെ പരിചയ സമ്ബത്താണ് ഷമിയെ ടീമിലെടുക്കാന് സെലക്ടര്മാരെ പ്രേരിപ്പിച്ചത്. ഓസ്ട്രേലിയ ആതിഥേയത്വം വഹിക്കുന്ന ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തില് ഒക്ടോബര് 23 ന് പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി.
ടീം ഇന്ത്യ: രോഹിത് ശര്മ (ക്യാപ്ടന്), കെ.എല്.രാഹുല്, വിരാട് കൊഹ്ലി, സൂര്യകുമാര് യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത്, ദിനേഷ് കാര്ത്തിക്ക്, ഹാര്ദിക് പാണ്ഡ്യ, ആര്.അശ്വിന്, യൂസ്വേന്ദ്ര ചഹല്, അക്ഷര് പട്ടേല്, ഭുവനേശ്വര് കുമാര്, ഹര്ഷല് പട്ടേല്, അര്ഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി. റിസര്വ് താരങ്ങള് : മുഹമ്മദ് സിറാജ്, ശാര്ദ്ദൂല് താക്കൂര്.

