തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആത്മകഥയായ ‘ചതിയുടെ പത്മവ്യൂഹം’ വിപണിയില്‍ എത്തി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മുഴുവന്‍ കോപ്പിയും വിറ്റു തീര്‍ന്നെന്നാണ് പ്രസാധകരായ കറന്റ് ബുക്സ് അധികൃതര്‍ അറിയിച്ചു. രണ്ടാംപതിപ്പ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് നിലവില്‍ പ്രസാധകര്‍.
ആത്മകഥയുടെ അയ്യായിരം കോപ്പിയാണ് ആദ്യഘട്ടത്തില്‍ വിപണയില്‍ എത്തിച്ചത്. ഇത് മുഴുവനും ഇതിനോടകം തന്നെ വിറ്റ് പോയി. ഇതിനിടെ പുസ്തകം സിനിമയാക്കാനുള്ള അവകാശത്തിനായി ചിലര്‍ സമീപിച്ചതായും പ്രസാധകര്‍ പറഞ്ഞു.
ശിവശങ്കറിനൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങളും സ്വപ്ന സുരേഷ് പുസ്തകത്തിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ശിവശങ്കര്‍ തന്നെ വിവാഹം കഴിച്ചതായി നേരത്തെ സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇത് വ്യക്തമാക്കുന്ന വിവാഹ ചിത്രങ്ങളും പുസ്തകത്തിലുണ്ട്. പുസ്തകത്തിലെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ തോതില്‍ പ്രചരിച്ചത് പുസ്തകത്തിന്റെ ഡിമാന്‍ഡ് കൂട്ടി.

